കുവൈറ്റ് സിറ്റി: കൈക്കൂലി കേസിൽ രണ്ട് പ്രവാസി സഹോദരങ്ങൾക്ക് നാല് വർഷം തടവ് ശിക്ഷ ലഭിച്ചതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. കുവൈറ്റിലെ പരമോന്നത അപ്പീൽ കോടതിയാണ് ശിക്ഷ വിധിച്ചത്. അതേസമയം ശിക്ഷിക്കപ്പെട്ട പ്രവാസികൾ ഏത് രാജ്യക്കാരാണ് എന്ന വിവരം റിപ്പോർട്ടുകളിൽ ഇല്ല. പ്രതികരിലൊരാൾ സർക്കാർ ഏജൻസിയുമായി ബന്ധപ്പെട്ട ഇടപാടുകൾ പൂർത്തിയാക്കുന്നതിന് ആയിരം ദിനാർ സഹോദരരിൽ നിന്ന് കൈപ്പറ്റിയതായും എന്നാൽ ഇത് ഇടനിലക്കാരന് നൽകിയില്ലെന്നും കോടതിയിൽ കുറ്റസമ്മതം നടത്തിയതായി മാധ്യമ റിപ്പോർട്ടിലുണ്ട്.