ഹൈഡൈൻ ഓഡിറ്റോറിയത്തിൽ വെച്ച നടന്ന ചടങ്ങിന് സഘടനയുടെ സീനിയർ അംഗങ്ങളായ മോഹൻ ജോർജും , സുരേഷ് തോമസും ഏറ്റവും പ്രായം കുറഞ്ഞ അംഗം കുമാരി എൽസ ഹാരോൾഡും സംയുക്തമായി ചേർന്ന് നിലവിളക്ക് കൊളുത്തി ഉത്‌ഘാടനം നിർവഹിച്ചു.
പ്രസിഡന്റ് ചെസ്സിൽ ചെറിയാൻ അധ്യക്ഷത വഹിച്ചു.ഉപദേശക സമിതി അംഗങ്ങളായ മോഹൻ ജോർജ് , സണ്ണി തോമസ് , നിക്സൺ ജോർജ് , അനിൽ പി അലക്സ് , മുൻ പ്രസിഡന്റ് സുരേഷ് തോമസ് ,മഹിളാ വിങ് ചെയർ പേഴ്സൺ ട്രീസ ലാലിച്ചൻ , വൈസ് പ്രസിഡന്റ് ഹരി കൃഷ്‌ണൻ മോഹനൻ ,മുൻ ജനറൽ സെക്രട്ടറി സിബി തോമസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .
ജനറൽ സെക്രട്ടറി അജിത്ത് സക്കറിയ പീറ്റർ സ്വാഗതവും കൾച്ചറൽ കമ്മിറ്റി കൺവീനർ ഹാരോൾഡ് മാത്യു നന്ദിയും രേഖപ്പെടുത്തി .
സംഘടനയിലെ തന്നെ മികച്ച ഗായകരായ ജോൺ പി എബ്രഹാം , അലക്സ് തൈക്കടവിൽ, സാം നന്ദിയാട്ട് , നിക്സൺ ജോർജ് , ജോയൽ ജോസ് , ജിസ്സ ഹാരോൾഡ് , മെറിൻ അലക്സ് , ടിയ റോസ് ജോബിൻ , ഷിന്റോ , വാക്കത്തിനാൽ, മരിയ സൂസൻ ജോബിൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗാന മേളയും , എക്സിക്യൂട്ടീവ് അംഗങ്ങളായ സുരേഷ് തോമസ് & രേഖ , ഹരി കൃഷ്‌ണൻ & പാർവതി , ലാലിച്ചൻ & ട്രീസ്സ , ഹാരോൾഡ് & ജിസ്സ തുടങ്ങിയവരുടെ couple ഡാൻസും ,
സംഘടനയിലെ ബാല താരങ്ങളായ ഇവ അനൂപ്,
എലൈൻ അനൂപ് , എൽവിന അനൂപ് ,
ഏൽക്കാ ഹരോൾഡ് ,
എൽനാ ഹാരോൾഡ് ,
എൽസ ഹാരോൾഡ് തുടങ്ങിയവരുടെ വർണ്ണാഭമായാ നൃത്തവും അരങ്ങേറി . കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാ മത്സരങ്ങളും നടത്തപ്പെട്ടു .
സംഘടനയുടെ എല്ലാ വർഷവും നടത്താറുള്ള മലയാളി മങ്ക മത്സരം വളരെ സജീവമായി നടത്തപ്പെട്ടു , ജിസ്സ ഹാരോൾഡ് , പാർവതി ഹരികൃഷ്‌ണൻ , ട്രീസ്സ ലാലിച്ചൻ തുടങ്ങിയവർ തെരഞ്ഞെടുക്കപ്പെട്ടു ,കൂടാതെ ഇലാന ചെസ്സിലിനെ ബാല താരം ആയും തെരെഞ്ഞെടുത്തു .