കുവൈറ്റ് സിറ്റി: മൂന്ന് ദിവസം മുമ്പ് കുവൈറ്റിൽ കാണാതായ മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ ബുധനാഴ്ച കണ്ടെത്തി.ആലപ്പുഴ ചെന്നിത്തല സ്വദേശി മുണ്ടുവേലിൽ ഷൈജു രാഘവൻ (46)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അൽഗാനിം കമ്പനിയിൽ ടെക്നീഷ്യൻ ആയിരുന്നു. ഭാര്യ രാധിക ഷൈജു, 2 മക്കൾ ഇവർ നാട്ടിലാണ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടികൾ ഓ ഐ.സിസി.കുവൈത്ത് ആലപ്പുഴ ജില്ലയുടെ നേതൃത്വത്തിൽ നടന്നു വരുന്നു.