പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ കുറവ്

0
17

കുവൈറ്റ് സിറ്റി: 2023-ന്റെ രണ്ടാം പാദത്തിൽ പ്രവാസികൾ അയക്കുന്ന പണത്തിൽ കുറവ് വന്നതായി സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് പുറത്തിറക്കിയ പേയ്‌മെന്റ് ബാലൻസ് ഡാറ്റ വ്യക്തമാക്കുന്നു. 2023-ന്റെ രണ്ടാം പാദത്തിൽ പ്രവാസികൾ അയച്ച മൊത്തം തുക ഏകദേശം 1.168 ബില്യൺ ദിനാർ ആണ്, ഈ വർഷത്തെ ആദ്യ പാദത്തെ അപേക്ഷിച്ച് 5.6 ശതമാനം കുറവ് ആണിത്. 2023 ആദ്യ പാദത്തിൽ ഏകദേശം 1.22 ബില്യൺ KD ആയിരുന്നു  അയച്ചത്.