രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; മധുര വിതരണം ചെയ്ത 9 ഇന്ത്യക്കാരെ തൊഴിലുടമ നാട്ടിലേക്ക് കയറ്റി അയച്ചു

0
45

കുവൈറ്റ് സിറ്റി:  അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിനോട് അനുബന്ധിച്ച് കുവൈറ്റിൽ  മധുര വിതരണം ചെയ്ത 9 ഇന്ത്യക്കാരെ തൊഴിലുടമ നാട്ടിലേക്ക് കയറ്റി അയച്ചതായി കുവൈറ്റിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ദിനപത്രം  റിപ്പോർട്ട് ചെയ്തു.ഈ ഒമ്പത് പേരും രണ്ട് കമ്പനികളിലായി ജോലി ചെയ്യുന്നവരാണ് എന്നും  റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

തിങ്കളാഴ്‌ചയാണ് ഇവർ ജോലി ചെയ്യുന്ന കമ്പനിയിൽ  മധുര വിതണം നടത്തിയത്. തുടർന്ന് കമ്പനി അധികൃതർ  നടപടി സ്വീകരിക്കുകയായിരുന്നു.  എല്ലാവരെയും തിങ്കളാഴ്ച രാത്രി തന്നെ ഇന്ത്യയിലേക്ക് കയറ്റി അയക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിൽ ഏതു സംസ്ഥാനത്ത് നിന്നുള്ളവർ ആണ് ഇവർ  എന്നോ, ജോലി ചെയ്തിരുന്ന സ്ഥാപനം എതെന്നോ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. അതേ സമയം, കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ ഇത് സംബന്ധിച്ച് യാതൊരു വിധ വിവരങ്ങളും ലഭ്യമല്ലന്നാണ്  സൂചന