പ്രവാസികളെ നാടുകടത്തുന്നതിനുള്ള ചെലവുകൾ സ്പോൺസറിൽ നിന്ന് ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം

0
26

കുവൈറ്റ് സിറ്റി: കുവെെറ്റിൽ നിയമങ്ങൾ ലംഘിക്കുന്ന കേസിൽ പിടിയിലായ പ്രവാസികളെ നാടുകടത്തുന്നതിനുള്ള ചെലവുകൾ സ്പോൺസറിൽ നിന്ന് ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമലംഘനത്തിനുള്ള പിഴയും വിമാന ടിക്കറ്റിനുള്ള തുകയുമാണ് സ്പോൺസറിൽ നിന്നും ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ഗതാഗത നിയമലംഘനത്തിന് ചില വിദേശികളെ നാട് കടത്തിയിരുന്നു. ഇവർക്കായി വെലവായ പിഴയും വിമാന ടിക്കറ്റ് തുകയും നൽകണം എന്ന് ആവശ്യപ്പെട്ട് വിവിധ സ്ഥാപനങ്ങൾക്ക് തങ്ങൾ കത്ത് നൽകിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയമം ലംഘിക്കുന്നവരെ കണ്ടെത്തുന്നതിന് വേണ്ടി പരിശോധന ശക്തമാക്കിയിട്ടുണ്ട്.