കുവൈത്ത് സിറ്റി: നിലവിൽ സർക്കാർ ഏജൻസികളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ തൊഴിൽ കരാർ ഒരു വർഷമേ നീണ്ടുനിൽക്കൂവെന്ന്അ ധികൃതരെ ഉദ്ധരിച്ച് അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു.
സ്പെഷ്യലൈസേഷൻ ആവശ്യമുള്ള തസ്തികയിൽ യോഗ്യതയുള്ള സ്വദേശികൾ ലഭ്യമാകുന്ന പക്ഷം പ്രവാസി ജീവനക്കാരുടെ കരാർ പുതുക്കില്ല, ഇത് എല്ലാ മന്ത്രാലയങ്ങൾക്കും ബാധകമാണ് എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.ഇനി 5 വർഷമോ ഓപ്പൺ-എൻഡ് കരാറുകളോ ഇല്ലെന്നും ഉറവിടങ്ങൾ വിശദീകരിച്ചു.