കുവൈറ്റ് സിറ്റി: കുവൈറ്റിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ഈ വർഷം ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി പറഞ്ഞു. കഴിഞ്ഞ സീസണിലെ ഈ കാലയളവിൽ ലഭിച്ച മഴയെ അപേക്ഷിച്ച് കനത്ത മഴയ്ക്ക് രാജ്യം സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഈ മാസം പകുതിയോടെ പരമാവധി താപനില 40 ഡിഗ്രി സെൽഷ്യസിനു താഴെയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.