ആഘോഷ പരിപാടികൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻ വലിക്കുന്നു

0
105

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ആഘോഷ പരിപാടികൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻ വലിക്കുന്നു.ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടായിരുന്നു ആഘോഷ പരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.

വിലക്ക് പിൻവലിക്കുന്ന സാഹചര്യത്തിൽ ഫെബ്രുവരി ഒന്ന് മുതൽ ഹലാ ഫെബ്രുവരി ആഘോഷങ്ങളുടെ ഭാഗമായുള്ള സംഗീത പരിപാടികൾ അരങ്ങേറും.  അറബ് കലാകാരനായ മുഹമ്മദ് അബ്ദോയുടെ കച്ചേരി വരുന്ന ഫെബ്രുവരി ഒന്നിന് അരീന ഹാളിൽ പൊതുജനങ്ങൾക്കായി അവതരിപ്പിക്കുമെന്ന് റൊട്ടാന കമ്പനി പ്രഖ്യാപിച്ചു. ഫെബ്രുവരി രണ്ടിന് നടക്കുന്ന രണ്ടാമത്തെ സംഗീത കച്ചേരിയിൽ ഗൾഫ് ഗിറ്റാറിസ്റ്റ് നവലും ആർട്ടിസ്റ്റ് മുത്രിഫ് അൽ മുത്രിഫും പങ്കെടുക്കും. പരിപാടിയുടെ ടിക്കറ്റ് വില്പന നാളെ മുതൽ ആരംഭിക്കുമെന്ന് റൊട്ടാന അധികൃതർ അറിയിച്ചു.

ഇക്കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു കുവൈത്തിൽ ആഘോഷ പരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.