ഏഷ്യൻ ഗെയിംസിൽ കുവൈറ്റ് ഹാൻഡ്ബോൾ ടീമിന് വെങ്കല മെഡൽ

0
33

ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കുന്ന  19-ാമത് ഏഷ്യൻ ഗെയിംസിൽ, കുവൈത്ത ദേശീയ ഹാൻഡ്‌ബോൾ ടീം വെങ്കല മെഡൽ നേടി. ജപ്പാനെ 31-30 ന് പരാജയപ്പെടുത്തിയാണ് നേട്ടം. സെമിയിൽ ഖത്തറിനോട് തോറ്റാണ്  ടീം മൂന്നാം സ്ഥാനത്തെത്തിയത്. 2006ൽ ഖത്തറിനെ തോൽപ്പിച്ച് സ്വർണം നേടിയ ശേഷം കുവൈത്തിന്റെ ദേശീയ ഹാൻഡ്‌ബോൾ ടീം ഏഷ്യൻ ഗെയിംസിന്റെ സെമിയിൽ എത്തിയിരുന്നില്ല.