കുവൈറ്റ് സിറ്റി: പ്രമുഖ പണമിടപാട് സ്ഥാപനമായ ബഹ്‌റൈൻ എക്‌സ്‌ചേഞ്ച് കമ്പനി (ബിഇസി), ഉപഭോക്താക്കൾക്ക് സ്വർണ്ണനാണയങ്ങൾ സമ്മാനമായി നൽകുന്ന ‘ഗോൾഡ് ഫെസ്റ്റിവൽ’ ആരംഭിച്ചു . ജനുവരി 22 മുതൽ ഏപ്രിൽ 30 വരെ നടക്കുന്ന ഫെസ്റ്റിവലിൽ ഭാഗ്യശാലികൾക്ക് ദിവസവും സ്വർണ്ണ നാണയവും ഗ്രാൻഡ് പ്രൈസായി 50 ഗ്രാം സ്വർണ്ണവും നേടാം.
സ്ഥാപനത്തിൻറെ 62 ശാഖകളിൽ ഒന്നിൽ നിന്ന് കറൻസി എക്സ്ചേഞ്ച് അല്ലെങ്കിൽ മണി ട്രാൻസ്ഫർ ഇടപാട് നടത്തുന്നവർക്കും BEC യുടെ സുരക്ഷിത ഓൺലൈൻ മണി ട്രാൻസ്ഫർ സേവനത്തിലൂടെ ഓൺലൈനായി പണം അയക്കുന്ന ഉപഭോക്താക്കൾ
വെബ്‌സൈറ്റ് അല്ലെങ്കിൽ ആപ്പ് വഴിയും ഇടപാട് നടത്തുന്ന വർക്ക് ഇതിൽ പങ്കെടുക്കാം
നിർദിഷ്ട ക്യാമ്പയിൻ കാലയളവിൽ എല്ലാ ദിവസവും നറുക്കെടുപ്പ് നടക്കും ഗ്രാൻഡ് പ്രൈസായ 50 ഗ്രാം സ്വർണത്തിനായുള്ള നറുക്കെടുപ്പ് മെയ് 2ന് നടക്കും
ബിഇസിയുടെ മുൻകാല ക്യാമ്പിനുകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ഇതൊന്നും. സുവർണോത്സവത്തിൽ ഓരോ ദിവസവും ഓരോ ശാഖയിൽ നിന്നും ഒരാൾ വീതം വിജയിയായിരിക്കും എന്നും 100 ദിവസത്തേക്ക് ആണ് ഇതെന്നും ബിഇസി സിഇഒ മാത്യൂസ് വറുഗീസ് കാമ്പെയ്‌നിനെക്കുറിച്ച് പറഞ്ഞു.
കുവൈറ്റ് ഇൻറർനാഷണൽ എയർപോർട്ടിലെ T1, T4, T5 ടെർമിനലുകളിലെ 3 ശാഖകൾ ഉൾപ്പെടെ കുവൈറ്റിലുടനീളം ബിഇസിക്ക് നിലവിൽ 62 ശാഖകളുണ്ട്
30 രാജ്യങ്ങളിലായി 46,000-ലധികം സ്ഥലങ്ങളിലേക്ക് സുരക്ഷിതമായും വേഗത്തിലും ബി ഇ സി വഴി പണം അയക്കാം. MoneyGram, EzRemit, TransFast തുടങ്ങിയ കമ്പനികളുമായുള്ള പങ്കാളിത്തത്തിലൂടെ ലോകത്ത് 200ൽ അധികം രാജ്യങ്ങളിലേക്കും ബിഇസി സേവനം ലഭിക്കുന്നുണ്ട്