വ്യാജ ഡിസൈനർ സാധനങ്ങളുടെ വിൽപ്പന, 10 സ്റ്റോറുകൾ അടച്ചു പൂട്ടി

കുവൈറ്റ് സിറ്റി:  സാൽമിയയും ജഹ്‌റയും വ്യാജ ഉൽപ്പന്നങ്ങൾ വിറ്റ പത്ത് സ്റ്റോറുകൾ വാണിജ്യ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ വിഭാഗം അധികൃതർ അടച്ചുപൂട്ടി. അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ബാഗുകൾ വസ്ത്രങ്ങൾ എന്നിവ വില്പന നടത്തിയിരുന്ന സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത് . വാണിജ്യ വഞ്ചനയും വ്യാജ ബ്രാൻഡുകളുടെ വില്പനയും തടയുന്നതിനും നിയമ ലംഘകർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതിനുമായാണ് സ്റ്റോറുകൾ പൂട്ടിയതെന്ന് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.