ഫലസ്തീനികൾക്കൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിച്ചു 45 കുവൈത്ത് എംപിമാർ

0
31

കുവൈറ്റ് സിറ്റി:  ഇസ്രായേൽ ആക്രമണങ്ങൾക്കും അടിച്ചമർത്തലുകൾക്കും മറുപടി നൽകാനുള്ള ഫലസ്തീൻ ജനതയുടെ അവകാശത്തിന് പിന്തുണയും ഐക്യദാർഢ്യവും ഉറപ്പിച്ച്  കുവൈറ്റ് ദേശീയ അസംബ്ലിയിലെ 45 അംഗങ്ങൾ ഒപ്പിട്ട സംയുക്ത പ്രസ്താവന ഇറക്കി.  സയണിസ്റ്റ് സംഘടനയുടെ ഭാഗത്തുനിന്ന് ജറുസലേമിലുള്ള ഇസ്ലാമിക സങ്കേതങ്ങളിലും വിശുദ്ധ അൽ-അഖ്‌സ പള്ളിയിലും നുഴഞ്ഞുകയറ്റവും  കഴിഞ്ഞ ഏതാനും ആഴ്ചകളായി വർദ്ധിച്ചു വന്നതായി പ്രസ്താവനയിൽ പറയുന്നു .ഇസ്രായേൽ അധിനിവേശ ഗവൺമെന്റും പോലീസും ആയിരക്കണക്കിന് യഹൂദ തീവ്രവാദികളെ വിശുദ്ധ അൽ-അഖ്സ മസ്ജിദ് യാർഡുകളിലേക്ക്  കടക്കാൻ അനുവദിച്ചു. പള്ളിയിൽ ഉണ്ടായിരുന്ന വിശ്വാസികൾക്ക് നേരെ ആക്രമണം നടത്തുകയും  അൽ-അഖ്സ മസ്ജിദിന്റെയും അൽ-ഹറാം അൽ-ഇബ്രാഹിമിയയും (അബ്രഹാമിന്റെ സങ്കേതം) അവഹേളിക്കുകയും ചെയ്തതായും പ്രസ്താവനയിൽ പറയുന്നു. ഈ വർഷത്തിന്റെ തുടക്കം മുതൽ, ഇസ്രായേൽ അധിനിവേശ സേന വെസ്റ്റ് ബാങ്കിലെ പലസ്തീൻ അഭയാർത്ഥി ക്യാമ്പുകളിലേക്കുള്ള അവരുടെ നുഴഞ്ഞുകയറ്റം വർദ്ധിപ്പിച്ചു, അതിന്റെ ഫലമായി നൂറുകണക്കിന് ആളുകൾക്ക് ജീവഹാനി സംഭവിച്ചതായും പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നുണ്ട്