ക്യാമ്പിംഗ് സമയപരിധി മാർച്ച് 15 അവസാനിക്കും

0
87

കുവൈറ്റ് സിറ്റി:  ക്യാമ്പിംഗ് സമയപരിധി മാർച്ച് 15 അവസാനിക്കുമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റി അധികൃതർ ഉത്തരവിറക്കി . ഔദ്യോഗിക ക്യാമ്പിംഗ് സീസൺ അവസാനിക്കുന്നതിന് മുമ്പ് ഉടമകൾ സ്വമേധയാ ക്യാമ്പുകൾ പൊളിക്കണമെന്ന്  അറിയിച്ചതായി, അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്തു.  ക്യാമ്പിംഗ് കാലയളവ് കവിയുന്ന മുറയ്ക്ക് ക്യാമ്പുകൾ നീക്കം ചെയ്യാൻ ചുമതലപ്പെടുത്തിയ ഫീൽഡ് ടീമുകളുടെ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ സ്പ്രിംഗ് ക്യാമ്പ് കമ്മിറ്റി അടുത്ത ഞായറാഴ്ച ചേരുമെന്ന് മുനിസിപ്പാലിറ്റ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. മേൽപ്പറഞ്ഞ തീയതിക്ക് ശേഷം സർക്കാർ ഭൂമിയിൽ ക്യാമ്പുകൾ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്.ക്യാമ്പിംഗ് സൈറ്റുകൾ മാലിന്യ രഹിതമായിരിക്കണം എന്നും  നിയമ നടപടികൾ ഒഴിവാക്കുന്നതിന് നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും കർശനമായി പാലിക്കാനും ക്യാമ്പ് ഉടമകളെ ഓർമ്മപ്പെടുത്തുന്നുണ്ട് ഇതിൽ.