കുവൈറ്റ് സിറ്റി: പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിൻ്റെ അൽ-ഖുറൈൻ ഔട്ട്ലെറ്റിൽ റമദാൻ സ്പെഷ്യൽ പ്രമോഷനായ ‘റമദാൻ സൂഖ്’ ഫെബ്രുവരി 28-മുതൽ ആരംഭിച്ചു.
കുവൈറ്റിലെ നമാ ചാരിറ്റി, ഖവാഫിൽ ചാരിറ്റി, ഇസ്ലാമിക് കെയർ സൊസൈറ്റി, വാസ്ം അഹ്ൽ അൽ ഖൈർ, അൽ നജാദ് ചാരിറ്റി എന്നീ അഞ്ച് പ്രമുഖ ചാരിറ്റി ഗ്രൂപ്പുകളിലെ സുപ്രധാന അംഗങ്ങൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഇവൻ്റിനിടെ, ലുലു ഹൈപ്പർമാർക്കറ്റ് ഈ സംഘടനകളുമായി സഹകരിച്ച് നടപ്പാക്കുന്ന എക്സ്ക്ലൂസീവ് ചാരിറ്റി ഗിഫ്റ്റ് കാർഡുകൾ അനാച്ഛാദനം ചെയ്തു. KD10, KD25, KD50 എന്നിങ്ങനെ ലഭ്യമായ കാർഡുകൾ എല്ലാ ഔട്ട്ലെറ്റുകളിലും ലഭിക്കുന്നതാണ്, റമദാനിൽ സന്തോഷവും പിന്തുണയും പ്രചരിപ്പിക്കാൻ ഉപഭോക്താക്കൾക്ക് അവസരമൊരുക്കുകയാണ് ഇതിലൂടെ.
റമദാനിലുടനീളം ദിവസവും 400 ലധികം സൗജന്യ ഇഫ്താർ ഫുഡ് കിറ്റുകൾ ലുലു ഹൈപ്പർ മാർക്കറ്റ് വിതരണം ചെയ്യും. കൂടാതെ നമാ ചാരിറ്റിയുമായി ചേർന്ന് നിർദ്ധനരായ വ്യക്തികൾക്ക് സഹായവും നൽകും.
ഷോപ്പർമാർക്ക് പ്രത്യേകമായി ക്യൂറേറ്റ് ചെയ്ത റമദാൻ കിറ്റുകളും ഉണ്ട്. സാധാരണ കിറ്റ് വില KD10 യും, പ്രീമിയം കിറ്റ് KD15 യും ആണ്. ‘റമദാൻ സ്പെഷ്യൽ’ പ്രമോഷൻ സാധാരണ ഷോപ്പിംഗിന് അപ്പുറത്താണ്, ‘ഈന്തപ്പഴ ഉത്സവം,’ ‘ബിഗ് ടിവി മജ്ലിസ്,’ ‘റമദാൻ ഹോം ഫെസ്റ്റ്’ തുടങ്ങിയ ഇതിലുണ്ട് . ആരോഗ്യ കാര്യങ്ങളിൽ തൽപരരയ ഉപഭോക്താക്കൾക്ക് ‘ആരോഗ്യകരമായ റമദാൻ’ വിഭാഗവും ഒരുക്കിയിട്ടുണ്ട്, ഇതിൽ ഓർഗാനിക്, വീഗൻ, അലർജി രഹിത ഭക്ഷണ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു.