വഴിയോരക്കച്ചവടക്കാരെ പിടികൂടാനുള്ള പരിശോധന ശക്തമാക്കുന്നു

കുവൈറ്റ് സിറ്റി: റമദാൻ മാസത്തിൽ  വഴിയോരക്കച്ചവടക്കാർക്കേതിരായ പരിശോധന ശക്തമാക്കുന്നു. മുനിസിപ്പാലിറ്റി മന്ത്രി ഡോ.നൂറ അൽ-മഷാൻ ഇത് സംബന്ധിച്ച് ആറ് ഗവർണറേറ്റുകളിലെ മുനിസിപ്പാലിറ്റി ശാഖകളിലെ ശുചിത്വ വകുപ്പു ഡയറക്ടർമാർക്ക് യോഗത്തിൽ നിർദേശം നൽകി.

എല്ലാ ആഴ്ചയും പാർപ്പിട പ്രദേശങ്ങളിൽ കേടായ മാലിന്യ സംഭരണികൾ മാറ്റേണ്ടതിൻ്റെയും അഴുക്കായവ കഴുകേണ്ടതിൻ്റെയും ആവശ്യകത അൽ-മിഷാൻ യോഗത്തിൽ ഊന്നിപ്പറഞ്ഞു.

ഏപ്രിൽ 4 ന്  വോട്ടെടുപ്പ് ദിനത്തിൽ തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളായോ കമ്മിറ്റികളായോ നിയുക്തമാക്കിയ സ്കൂളുകളെ സംബന്ധിച്ച് നിർദേശങ്ങൾ നൽകുകയും വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.