കുവൈറ്റ് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അനധികൃതമായി യാത്രക്കാരെ കൊണ്ടുപോകുന്ന പ്രവാസി ഡ്രൈവർമാരെ പിടികൂടി നാടുകടത്തുന്നതിന് കർശന പരിശോധന നടത്താൻ ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇതിനായി ബുധനാഴ്ച മുതൽ വിമാനത്താവളത്തിൽ 24 മണിക്കൂറും ട്രാഫിക് ഇൻവെസ്റ്റിഗേഷൻ ഓഫീസർമാരെ വിന്യസിക്കാനാണ് ഉത്തരവ്. പ്രവാസി ഡ്രൈവർമാർ അനധികൃതമായി യാത്രക്കാരെ കയറ്റുന്നത് തങ്ങളുടെ ഉപജീവനത്തെ ബാധിക്കുമെന്ന എയർപോർട്ട് ടാക്‌സി ഡ്രൈവർമാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശമെന്ന് പ്രാദേശിക അറബിക് പത്രം റിപ്പോർട്ട് ചെയ്തു.
Home Middle East Kuwait വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ കയറ്റുന്ന അനധികൃത ഡ്രൈവർമാരെ ഉടൻ നാടുകടത്തും