കുവൈറ്റ് സിറ്റി: ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുവൈത്തിലെ ഇന്ത്യൻ എംബസി ‘എക്സ്പ്ലോറിംഗ് ഇൻക്രെഡിബിൾ ഇന്ത്യ’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു.ടൂറിസം സിമ്പോസിയം ഉൾപ്പെട്ട പരിപാടിയിൽ ഇന്ത്യയിലെ പ്രമുഖ ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്പനികളുടെയും താജ്, ഒബ്‌റോയ്, ലീല എന്നീ പ്രശസ്തമായ ഹോട്ടൽ ശൃംഖലകളുടെ പ്രസന്റേഷൻസും ഇതിൽ ഉൾപ്പെട്ടിരുന്നു .കുവൈറ്റിൽ നിന്നുള്ള 150-ലധികം ട്രാവൽ ഏജൻസികളുടെ തലവന്മാരും പ്രതിനിധികളും ഇതിൽ പങ്കെടുത്തു. പ്രമുഖ ട്രാവൽ ബ്ലോഗറും കുവൈറ്റിൽ നിന്നുള്ള യാത്രക്കാരും അവരുടെ ഇന്ത്യൻ യാത്രാ അനുഭവങ്ങൾ പങ്കുവെച്ചു.
പരിപാടിയുടെ ലിങ്ക്:-
https://www.youtube.com/live/bfcF13QWt4E?si=nCwBddOXmc9pmUIp