പൊതുമാപ്പ് ഇന്നുമുതൽ പ്രബലത്തിൽ

0
58

കുവൈറ്റ് സിറ്റി: അനധികൃത താമസക്കാർക്ക് പൊതുമാപ്പ് ഇന്നുമുതൽ പ്രബലത്തിൽ. ഇവർക്ക് പിഴ കൂടാതെ രാജ്യം വിടുന്നതിനോ അല്ലെങ്കിൽ പിഴ അടച്ചു താമസം നിയമപരമാക്കുന്നതിനോ ഇതിലൂടെ  അവസരം ലഭിക്കും. മാർച്ച് 17 മുതൽ ജൂൺ 17 വരെ മൂന്നു മാസമാണ് പൊതുമാപ്പ് അനുവദിച്ചിരിക്കുന്നത്.

ഈ കാലയളവിൽ താമസ നിയമ ലംഘകരായ വിദേശികൾക്ക് പിഴ കൂടാതെ രാജ്യം വിട്ട് പുതിയ വിസയിൽ തിരിച്ചു വരുന്നതിനും രാജ്യം വിടാൻ താല്പര്യമില്ലാത്തവർക്ക് പിഴ അടച്ചു താമസരേഖ നിയമ വിധേയമാക്കുവാനും സാധിക്കുന്നതാണ്. ഇതിനായി ഇഖാമ ഇഷ്യു ചെയ്തിട്ടുള്ള ബന്ധപ്പെട്ട റെസിഡൻഷ്യൽ ഡിപ്പാർട്‌മെന്റുകളിലെത്തി ഇതിനുവേണ്ട നടപടികൾ പൂർത്തീകരിക്കാവുന്നതാണ്. 600 ദിനാർ ആണ് പരമാവധി പിഴ സംഖ്യ.

ക്രിമിനൽ,സാമ്പത്തിക കുറ്റകൃത്യങ്ങളിൽ അകപ്പെട്ടു രാജ്യത്ത് യാത്ര വിലക്ക് നേരിട്ടു കഴിയുന്നവർക്ക് ഈ കാലയളവിൽ കേസിൽ തീർപ്പ് ഉണ്ടായാൽ മാത്രമേ പൊതു മാപ്പ് ബാധകമാകുകയുള്ളു.