കുവൈറ്റ് സിറ്റി: ഇന്നലെ പുതു മാപ്പ് പ്രാബല്യത്തിൽ വന്നതിന്റെ ആദ്യ ദിനം 6 ഗവർമെറ്റുകളിലുമായി ഇത് പ്രയോജനപ്പെടുത്താനെത്തിയത് 652 വിദേശികൾ. പൊതുമാപ്പിലൂടെ അനധികൃത താമസക്കാരായവർക്ക് പിഴ കൂടാതെ നാടുവിടാനോ , പിഴ അടച്ച് താമസം നിയമപരമാക്കാനോ അവസരം നൽകും .
652 പേരിൽ 386 പേർ പിഴ അടച്ചുകൊണ്ട് തങ്ങളുടെ റസിഡൻസി രേഖകൾ നിയമപരമാക്കാനുള്ള അപേക്ഷകൾ സമർപ്പിച്ചു. 258 പേർ നാട് വിടാനാണ് താല്പര്യപ്പെട്ടത്, ഇവർ രാജ്യത്ത് തങ്ങൾക്ക് ബാധ്യതകളിൽ നിന്നും സ്ഥാപിച്ചു . അതേസമയം അപേക്ഷകരിൽ 28 പേർക്ക് സാമ്പത്തിക ബാധ്യത കൊടുത്ത് തീർക്കാത്തതിന്റെയും കുറ്റകൃത്യങ്ങളിൽ പങ്കാളികളായതിന്റെയും പേരിൽ രാജ്യം വിടാൻ അനുവദിച്ചില്ല.
താമസ നിയമം ലംഘിച്ച് രാജ്യത്ത് അനധികൃത താമസക്കാരായി കഴിയുന്നവർക്ക് മാത്രമേ പൊതുമാപ്പിന്റെ ഇളവ് അനുവദിക്കുകയുള്ളുവെന്ന് ആഭ്യന്തര മന്ത്രാലയം അവർത്തിച്ചു വ്യക്തമാക്കി . ഗതാഗത നിയമ ലംഘന പിഴ , ജല വൈദ്യുതി,ടെലഫോൺ ബില്ലുകൾ എന്നിവ അടച്ചു തീർക്കാത്തതും മുനിസിപ്പൽ, വ്യാപാര നിയമ ലംഘനങ്ങൾ മറ്റു സാമ്പത്തിക ബാധ്യതകൾ എന്നിവർക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
അതെ സമയം മേൽപ്പറഞ്ഞ പ്രശ്നങ്ങളൊന്നും ഇല്ലാത്ത പാസ്സ്പോർട്ട് കയ്യിലുള്ള അനധികൃത താമസക്കാരായ പ്രവാസികൾക്ക് മറ്റ് നടപടിക്രമങ്ങൾ ഒന്നും ആവശ്യമില്ലാതെ തന്നെ യാത്രാ ടിക്കറ്റുമായി വിമാനത്താവളത്തിൽ നേരിട്ട് എത്തി രാജ്യം വിടാൻ സാധിക്കുന്നതാണ്. പാസ്സ്പോർട്ട് കയ്യിൽ ഇല്ലാത്തവർ എംബസികൾ മുഖേനെ ഔട്ട് പാസ് നേടെണ്ടതാണ്.