ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിശീർഷ ജല, വൈദ്യുത ഉപഭോഗ നിരക്കിൽ കുവൈത്ത് മുന്നിൽ

0
36

കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിശീർഷ ജല ഉപഭോഗ നിരക്കിൽ മുൻപന്തിയിലായ കുവൈത്ത്  2021 ലെ പ്രതിശീർഷ വൈദ്യുതി ഉപഭോഗ നിരക്കിലും റെക്കോർഡ് സ്ഥാപിച്ചു. ജലക്ഷാമം ഉണ്ടായിരുന്നിട്ടും പ്രതിദിനം ഏകദേശം 100 ഇംപീരിയൽ ഗാലൻ ജലമാണ് രാജ്യത്ത് ഉപയോഗിക്കുന്നത്. അതേസമയം വൈദ്യുതി ഉപഭോഗ വർദ്ധനവ് പ്രതിദിന പ്രതിശീർഷ ഉപഭോഗ നിരക്ക് ( മണിക്കൂറിൽ 45.1 കിലോവാട്ട്  ) 15.9 ശതമാനത്തിൽ എത്തി. 1993-ൽ രേഖപ്പെടുത്തിയ 13.2 ശതമാനത്തിൻ്റെ  മുൻകാല റെക്കോർഡ് രാജ്യം മറികടന്നു . അന്ന് പ്രതിദിനം മണിക്കൂറിൽ 30.6 കിലോവാട്ട്- ആയിരുന്നു ഉപഭോഗം.