കുവൈറ്റ് സിറ്റി: ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കുവൈറ്റിലെ എല്ലാ ആഘോഷ പരിപാടികളും നിർത്തി വെക്കാൻ മന്ത്രി സഭാ യോഗം തീരുമാനിച്ചു. ഇസ്രായീൽ ആക്രമണത്തിന്റെ ഫലമായി രക്ത സാക്ഷികളായ ഫലസ്തീനിലെ സഹോദരങ്ങളുടെ ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായും” മന്ത്രി സഭ യോഗത്തിൽ അറിയിച്ചു
ആഘോഷങ്ങൾ ഉപേക്ഷിക്കുന്നത് സംബന്ധിച്ച് ഇൻഫർമേഷൻ മന്ത്രാലയത്തിന് നിർദേശം നൽകി .ഇത് വ്യാഴം മുതൽ പ്രാബല്യത്തിൽ വന്നതായി വിവര മന്ത്രാലയത്തിലെ പ്രസ്, പബ്ലിഷിംഗ്, പബ്ലിക്കേഷൻസ് വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ലാഫി അൽ സുബൈ വ്യക്തമാക്കി. നേരത്തെ അനുമതി നൽകിയ പരിപാടികൾക്കും ഇത് ബാധകമാകുമെന്നും അദ്ദേഹം അറിയിച്ചു.