ലുലു ഹൈപ്പർമാർക്കറ്റിൽ ‘ടേസ്റ്റ് ഓഫ് സ്പെയിൻ’ പ്രൊമോഷൻ’

0
18

കുവൈറ്റ് സിറ്റി: സ്‌പെയിനിന്റെ ദേശീയ ദിനത്തോടനുബന്ധിച്ച്,  ലുലു ഹൈപ്പർമാർക്കറ്റിൻ്റെ കുവൈറ്റിലെ എല്ലാ ശാഖകളിലും  ‘ടേസ്റ്റ് ഓഫ് സ്പെയിൻ’ പ്രമോഷൻ സംഘടിപ്പിച്ചു. ഒക്ടോബർ 11 മുതൽ ഒക്ടോബർ 17 വരെയാണ് പ്രമോഷൻ കാലയളവ്.

ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രമോഷൻ പരിപാടി ലുലു ഖുറൈൻ ഔട്ട്‌ലെറ്റിൽ സ്പെയിൻ അംബാസഡർ  Miguel Moro Aguilar ഉത്ഘാടനം ചെയ്തു. എല്ലാ സ്പാനിഷ്- ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്കും അതിശയകരമായ ഓഫറുകളാണ് ഈ ഇവന്റിന്റെ പ്രധാന ആകർഷണം.

പ്രതിഭാധനരായ സ്പാനിഷ് സംഗീത ബാൻഡിന്റെ ചടുലമായ പ്രകടനത്തിനും   പരമ്പരാഗത നൃത്തങ്ങളുടെ  പ്രദർശനത്തിനും ഉദ്ഘാടനച്ചടങ്ങ് സാക്ഷ്യം വഹിച്ചു. പരമ്പരാഗത സ്പാനിഷ് സ്മാരകങ്ങളുടെ ആകർഷകമായ പ്രദർശനങ്ങളും കട്ടൗട്ടുകളും സ്പാനിഷ് ഉൽപ്പന്നങ്ങളുടെ വലിയ ക്രിയാത്മക പ്രദർശനങ്ങളും ഒരുക്കിയിട്ടുണ്ട്.

മേളയുടെ മറ്റ് ഹൈലൈറ്റുകൾ സ്‌പാനിഷ് സ്ട്രീറ്റ് ഫുഡ് വിൽക്കുന്ന ഫുഡ് സ്റ്റാളുകളും വിവിധ സ്പാനിഷ് വിഭവങ്ങളുടെ രുചി പ്രദാനം ചെയ്യുന്ന സൗജന്യ ഭക്ഷണ സാമ്പിൾ ബൂത്തുകളും ആണ്.