ഇന്ത്യാ ഹൗസിൽ ‘റമദാൻ ഗബ്ഖ’ സംഘടിപ്പിച്ചു

0
42

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ, ഡോ. ആദർശ് സ്വൈക, നയതന്ത്ര ഉദ്യോഗസ്ഥർക്കും ഇന്ത്യക്കാരായ പ്രവാസികൾക്കുമായി   വിശുദ്ധ റമദാൻ മാസ ആഘോഷമായ  ‘റമദാൻ ഗബ്ഖ’ സംഘടിപ്പിച്ചു. മാർച്ച് 27-ന് ഇന്ത്യാ ഹൗസിൽ ആണ് പരിപാടി നടന്നത്.റമദാൻ ഗബ്ഖയിൽ സന്നിഹിതരായവർക്കും അഭ്യുദയകാംക്ഷികൾക്കും ഇന്ത്യൻ സ്ഥാനപതി ഹൃദയം നിറഞ്ഞ റമദാൻ  ആശംസകൾ അറിയിച്ചു.

ചടങ്ങിൽ ഇന്ത്യൻ സംസ്കാരിക തനിമ വിളിച്ചോതുന്ന സംഗീത സദസ്സും തനത് ഭക്ഷണ രുചികളുടെയും  അതിമനോഹരമായ സമ്മിശ്രണം ആയിരുന്നു പരിപാടി.

വൈവിധ്യമാർന്ന മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും സമ്പന്നമായ നാടായ, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്‌ലിം ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിൽ റമദാന് പ്രത്യേക പ്രാധാന്യമുണ്ട്.

അംബാസഡറുടെ റമദാൻ ഗബ്ഖയിൽ മന്ത്രിമാർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, ഹൈക്കമ്മീഷണർമാർ, ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ വിശിഷ്ട അംഗങ്ങൾ എന്നിവരുൾപ്പെടെ കുവൈറ്റിലെ പ്രമുഖർ പങ്കെടുത്തു.