കുവൈറ്റ് സിറ്റി : പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ കുവൈറ്റിലെ സാൽമിയ ബ്ലോക്ക് 10 ലുള്ള ഗ്രാൻഡ് ഫ്രഷ് ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് 10ഇലെ സ്ട്രീറ്റ് 11 ഇലാണ് പുതിയ കേന്ദ്രം സജ്ജീകരിച്ചിട്ടുള്ളത് ഗ്രാൻഡ് ഹൈപ്പർ കുവൈറ്റ് ചെയർമാൻ ജാസിം ഖമീസ് അൽ ശറാഹ് ആണ് പുതിയ ഔട്ട് ലെറ്റ് ഉപഭോക്താക്കൾക്കായി തുറന്നു കൊടുത്തത്. റിജിയണൽ ഡയറക്ടർ അയ്യൂബ് കേച്ചേരി , സിഇഒ മുഹമ്മദ് സുനീർ , ഡി.ആർ. ഓ. ശ്രീ. തഹ്‌സീർ അലി , സി ഓ ഓ മുഹമ്മദ് അസ്ലം ചെലാട്ട് മറ്റ് വിശിഷ്ടാതിഥികളും മാനേജ്‌മെന്റ് പ്രതിനിധികളും അഭ്യുദയകാംക്ഷികളും ഉത്സവാന്തരീക്ഷത്തിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.
ലോകമെമ്പാടുമുള്ള പഴവർഗ്ഗങ്ങൾ , പച്ചക്കറികൾ, നിത്യോപയോഗ പദാർത്ഥങ്ങൾ എന്നിവയുൾപ്പെടെ നിരവധി പുതിയ ഉൽപ്പന്നങ്ങൾ പുതിയ പുതിയ ഔട്ട്‌ലെറ്റ് വാഗ്ദാനം ചെയ്യുന്നു. പ്രവാസികളുടെയും കുവൈറ്റ് പൗരന്മാരുടെയും അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഈ സ്റ്റോറിൽ ലഭ്യമാണ്