അ​തി​വേ​ഗ ബു​ള്ള​റ്റ് ട്രെ​യി​ൻ; സാ​ധ്യ​താ​പ​ഠ​നം ന​ട​ത്താ​ൻ ഫ്ര​ഞ്ച് ക​മ്പ​നി,

0
16

കുവൈറ്റ് സിറ്റി: ഫ്ര​ഞ്ച് ക​മ്പ​നി​യാ​യ സി​സ്ട്ര​യെ
അ​തി​വേ​ഗ ബു​ള്ള​റ്റ് ട്രെ​യി​ൻ പ​ദ്ധ​തി​ക്ക് സാ​ധ്യ​താ​പ​ഠ​നം ന​ട​ത്താ​ൻ തെര​ഞ്ഞെ​ടു​ത്തു.പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രാ​ല​യം ക​രാ​ർ രേ​ഖ​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഓ​ഡി​റ്റ് ബ്യൂ​റോ​യു​ടെ അം​ഗീ​കാ​ര​ത്തി​ന് സമർപ്പിച്ചതായി കുവെെറ്റ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ആറ് മാസം സമയം ആണ് നൽകിയിരിക്കുന്നത്. അതിന്റെ ഉള്ളിൽ സാധ്യത പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം. ഗൾഫ് മേഖലയെ ആകെ ബന്ധിപ്പിക്കുന്ന വാണിജ്യ, പാസഞ്ചർ ട്രെയിൻ സർവിസ് ശൃംഖലയുടെ ഭാഗമാകുന്നതാണ് പദ്ധതി. ഇത് യാഥാർഥ്യമായാൽ ചരക്ക് നിക്കം ഗൾഫ് നാടുകളിൽ വേഗത്തിലാകും.ഇക്കഴിഞ്ഞ ജൂണിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സൗദി അറേബ്യയുമായുള്ള റെയിൽവേ കരാറിന് കുവെെറ്റ് തീരുമാനിച്ചിരുന്നു. കുവെെറ്റ് അമീര്‍ ആണ് ഔദ്യോഗികമായി അംഗീകാരം നല്‍കിയത്. സെപ്റ്റംബർ 26ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൽ ആണ് പദ്ധതിയുമായി രണ്ട് രാജ്യങ്ങും മുന്നോട്ടുപോകാൻ തീരുമാനിച്ചത്.