ആകാശ എയറിന് മൂന്ന് ജിസിസി രാജ്യങ്ങളിലേക്ക് സരവീസ് നടത്താൻ അനുമതി

0
22

മഹാരാഷ്ട്രയിലെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബജറ്റ് എയര്‍ലൈന്‍സ് ആകാശ കുവൈത്ത്, സൗദി അറേബ്യ, ഖത്തര്‍ എന്നി മൂന്ന് ജിസിസി രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കും. ഇതിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചുകഴിഞ്ഞു. ലോ കോസ്റ്റ് എയര്‍ലൈന്‍സ് ആയതിനാല്‍ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാം
എന്നാണ് പ്രതീക്ഷ.
ഇന്ത്യയിലെ ഏതൊക്കെ നഗരങ്ങളില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുകയെന്ന് വ്യക്തമായിട്ടില്ല. ദുബായിലേക്ക് സര്‍വീസ് നടത്താന്‍ ധാരണയുണ്ടെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ആകാശ എയറിന്് മൂന്ന് ജിസിസി രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അനുമതി നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഔദ്യോഗിക നിയുക്ത വിമാന കമ്പനിയായി മാറിയാല്‍ മാത്രമേ ആകാശ എയറിന് അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങാനാവൂ. ഇതിന് എയര്‍ലൈന്‍സ് അധികൃതര്‍ കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കണം. ഔദ്യോഗിക നിയുക്ത വിമാന കമ്പനിയെന്ന പദവി ലഭിച്ചാല്‍ ഇക്കാര്യം മറ്റ് രാജ്യങ്ങളെ അറിയിക്കുകയും ഈ രാജ്യങ്ങള്‍ അവരുടെ നിയമങ്ങള്‍ക്ക് അനുസൃതമായി അനുമതി നല്‍കുകയും ചെയ്യേണ്ടതുണ്ട്.