കുവൈറ്റ് സിറ്റി: ഫർവാനിയ, അൽ-അഹമ്മദി, മുബാറക് അൽ-കബീർ, ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിൽ നിന്നാൽ താമസ തൊഴിൽ നിയമങ്ങൾ ലംഘിച്ച 68 പ്രവാസികളെ പിടികൂടി. നിശ്ചിത സമയപരിധിക്കുള്ളിൽ തങ്ങളുടെ പദവി നിയമപരമാക്കാൻ അനുവദിച്ച കാലയളവ് വിനിയോഗിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് അറിയിച്ചു. 6/17/2024 ന് അവസാനിക്കുന്ന സമയപരിധിക്കുള്ളിൽ നിയമ ലംഘകർക്ക് അവരുടെ പദവി ശരിയാക്കാനോ രാജ്യം വിടാനോ ഉള്ള അവസരം ഉപയോഗപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യം ആഭ്യന്തര മന്ത്രാലയം ഊന്നിപ്പറയുണ്ട്, അല്ലാത്തപക്ഷം നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും.