കുവൈറ്റ് സിറ്റി: കുവൈറ്റിലെ സ്വകാര്യ ആരോഗ്യമേഖലയിലെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ഫർവാനിയ ബ്രാഞ്ചിൽ ഡെർമറ്റോളജി മേഖലയിൽ പ്രശസ്തയും അതിവിദഗ്ദ്ധയുമായ ഡോ.ഹെബ മുഹമ്മദ് സേവനം ആരംഭിച്ചു.
സഗാസിഗ് യൂണിവേഴ്സിറ്റിയിൽ നിന്നും എം.ബി.ബി.സി.എച്ച്., ഡെർമറ്റോളജി ആൻഡ് ആൻഡ്രോളജിയിൽ എം.ഡി. എന്നിവയോടൊപ്പം ഫില്ലർ,ബോട്ടോക്സ്, മെസോതെറാപ്പി, പീലിങ്ങ് എന്നീ സേവനമേഖലകളിൽ സ്പെഷ്യൽ കോഴ്സ്സുകളും പൂർത്തിയാക്കിയിട്ടുണ്ട്.
ഡെർമറ്റോളജി ആൻഡ് കോസ്‌മെറ്റോളജി സ്പെഷ്യലിസ്റ്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .മെലാസ്മ,പിഎച്ച് തുടങ്ങിയ ത്വക് രോഗങ്ങളുടെ നിർണയത്തിലും ,ബോട്ടോക്‌സ് ,ലേസർ റീസർഫസിങ് തുടങ്ങിയ പ്രൊസീജറുകളിലും ഡോ.ഹെബ വിദ്ധക്തയാണ്.
ത്വക് രോഗ ചികിത്സാ മേഖലയിൽ പ്രഗൽഭയും പ്രശസ്തയുമായ ഡോ. ഹെബയുടെ സേവനം വളരെ മിതമായ നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നു മെട്രോ മാനേജ്മെൻറ് അറിയിച്ചു.