വ്യാഴം, വെള്ളി ദിവസങ്ങളിൽ കുവൈറ്റിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ

0
31

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വ്യാഴാഴ്ച മുതൽ ശക്തി കുറഞ്ഞ മഴയ്ക്ക് സാധ്യതയുണ്ടെന്നും വെള്ളിയാഴ്ച രാവിലെ വരെ ഇത് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ അറിയിച്ചു.വ്യാഴാഴ്ചയോടെ കാറ്റ് സജീവമാകും, ഈർപ്പം വർദ്ധിക്കുകയും ചെയ്യും. വ്യാഴാഴ്ച മുതൽ താപനില ഗണ്യമായി കുറയുമെന്നും അദ്ദേഹം പറഞ്ഞു.