കുവൈറ്റ് സിറ്റി: സാൽമിയയിലെ നാല് സൂപ്പർമാർക്കറ്റുകളിൽ പഴകിയ മാംസം വിൽക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ വിഭാഗം ഈ സ്ഥാപനങ്ങൾ അടച്ചുപൂട്ടി.ഈ സൂപ്പർമാർക്കറ്റുകളിൽ പതിവ് പരിശോധനയ്ക്കിടെ ആണ്,കടയിൽ ഉപയോഗ യോഗ്യമല്ലാത്ത ശീതീകരിച്ച ഇറച്ചി വിൽക്കുന്നതായി കണ്ടെത്തിയത്.