ലെബനനിലേക്കുള്ള യാത്രകൾ മാറ്റിവെക്കണ നിർദേശവുമായി കുവൈത്ത് അധികൃതർ

0
17

കുവൈറ്റ് സിറ്റി:നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ലെബനനിലേക്ക് യാത്ര ചെയ്യാൻ നിശ്ചയിച്ചിരുന്ന പൗരന്മാർ സന്ദർശനം മാറ്റിവയ്ക്കണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ നിർദ്ദേശിച്ചു. നിലവിൽ ലെബനനിൽ ഉള്ള പൗരന്മാരോട് തിരികെ വരണം എന്നും അഭ്യർത്ഥിച്ചിട്ടുണ്ട്. സഹായം ആവശ്യമായി വരുന്ന സാഹചര്യത്തിൽ ലെബനനിലെ എംബസിയുമായി ബന്ധപ്പെടാം: 0096171171441 എന്നും വ്യക്തമാക്കിയിട്ടുണ്ട് .