മെയ് 23 നു മുമ്പ് നൽകിയ സിവിൽ ഐ. ഡി. കാർഡ്‌ അപേക്ഷകളിൽ കാർഡ് ഇഷ്യു ചെയ്യുന്നത് നിർത്തിവെച്ചു

0
23

കുവൈറ്റ് സിറ്റി: 2023 മെയ് 23 നു മുമ്പ് നൽകിയ സിവിൽ ഐ. ഡി. കാർഡ്‌ അപേക്ഷകളിൽ കാർഡ് ഇഷ്യു ചെയ്യുന്നത് അധികൃതർ നിർത്തിവെച്ചു. ഇതിനായി പകരം പുതിയ അപേക്ഷകൾ സമർപ്പിക്കണം. 5 ദിനാർ ഫീസ് നേരത്തെ അടച്ചവർക്ക് പുതിയ അപേക്ഷയിൽ ഫീസ് നൽകേണ്ടതില്ല എന്നുംസിവിൽ ഇൻഫർമേഷൻ അതോറിറ്റി രജിസ്ട്രേഷൻ അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ജാബർ അൽ-കന്ദരി വ്യക്തമാക്കി.ഈ തീയതിക്ക് ശേഷം ലഭിച്ച അപേക്ഷകളിൽ കാർഡു വിതരണം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് ഇതെന്നും അദ്ദേഹം അറിയിച്ചു.

മെയ് 23 നു മുമ്പ് ലഭിച്ച അപേക്ഷകളിൽ ഏകദേശം 200,000 കാർഡുകളാണ് വിതരണം ചെയ്യാൻ ഉള്ളത്. ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഈ തിയ്യതിക്ക് മുമ്പ് ലഭിച്ച അപേക്ഷകളിൽ വിതരണം നിർത്തി വെക്കുവാനും പുതിയ അപേക്ഷ സ്വീകരിക്കുവാനും തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു