തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ മഹോത്സവം 2023 പരിപാടി മാറ്റിവച്ചു

0
23

കുവൈറ്റ് സിറ്റി: തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ പതിനേഴാം വാർഷികത്തോടനുബന്ധിച്ച് നവംബർ 3ന് ഇന്ത്യൻ സെൻട്രൽ സ്കൂൾ അബ്ബാസിയിൽ വെച്ച് നടത്താനിരുന്ന മഹോത്സവം 2023 കലാ സാംസ്കാരിക പരിപാടികൾ മാറ്റിവച്ചു. ആഘോഷ പരിപാടികൾ നടത്തരുത് എന്ന് നിർദേശിച്ചു കൊണ്ടുള്ള കുവൈറ്റ് മന്ത്രാലയത്തിന്റെ തീരുമാനം മാനിച്ചുകൊണ്ടാണ് ഇത്. കുവൈറ്റ്‌ മന്ത്രാലയത്തിൽ നിന്നും പരിപാടികൾ നടത്താൻ പെർമിഷനുകൾ ലഭിക്കുന്ന പക്ഷം മറ്റൊരു തിയതിയിലേയ്ക്ക് മാറ്റിവയ്ക്കുന്നുമെന്ന് സംഘടകർ ഈ വാർത്താകുറിപ്പിലൂടെ അറിയിച്ചു. മഹോത്സവത്തിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയിരുന്നതായും വൈകാതെ തന്നെ നടത്താൻ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായും സംഘടകർ പറഞ്ഞു.