ഇസ്രായേലിനെ പിന്തുണയ്ക്കുന്നവർക്കുള്ള എണ്ണ വിതരണം നിർത്തണം എന്ന് നിർദേശം വച്ചേക്കും

0
27

കുവൈറ്റ് സിറ്റി: ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേൽ ആക്രമണവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ ചർച്ച ചെയ്യുന്നതിനായി അറബ് പാർലമെന്റിന്റെ അസാധാരണമായ ഒരു സമ്മേളനം നിർദ്ദേശിക്കാൻ പാർലമെൻ്റ് അംഗങ്ങൾ ഉദ്ദേശിക്കുന്നതായി കുവൈറ്റ് എംപി ഹംദാൻ അൽ-അസ്മി അറിയിച്ചു. അറബ് രാജ്യങ്ങൾ യുഎസ്എയ്ക്കും പടിഞ്ഞാറൻ രാജ്യങ്ങൾക്കും നൽകുന്ന എണ്ണ വിതരണം നിർത്താനും അറബ് രാജ്യങ്ങളിൽ സേവനമനുഷ്ഠിക്കുന്ന അമേരിക്കൻ അംബാസഡർമാരെ തിരിച്ചയകാനും ഉള്ള നിർദ്ദേശങ്ങൾ പാർലമെൻ്റിൽ അവതരിപ്പിച്ചെക്കും എന്നും അൽ-അസ്മി പറഞു.

കുവൈറ്റിലെ പുതിയ യുഎസ് അംബാസഡർ കാരെൻ സസഹറയെ സ്വീകരിക്കരുതെന്ന അൽ-കന്ദരിയുടെ ആഹ്വാനത്തെ പിന്തുണച്ച എംപിമാരുടെ എണ്ണം ഇതുവരെ ഏഴായി ഉയർന്നു.