കുവൈറ്റ് സിറ്റി: യുവാക്കൾക്ക് ഹെറോയിനും കഞ്ചാവും എത്തിച്ച നൽകിയ ആളെ
അൽ-ഫിർദൗസ് പോലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥർ സാൽമിയ പ്രദേശത്ത് വച്ച് പിടികൂടി. ഏഷ്യൻ സ്വദേശിയാണ് പിടികൂടിയത്. ഇയാളെ സംബന്ധിച്ച് അന്വേഷണം ഉദ്യോഗസ്ഥർക്ക് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സാൽമിയ, ഹവല്ലി മേഖലകളിൽ ഇയാൾ യുവാക്കൾക്ക് മയക്കുമരുന്നുകൾ എത്തിച്ചു നൽകിയതായി സ്ഥിരീകരിക്കുകയായിരുന്നു