ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യ- കുവൈത്ത് IT കോൺഫറൻസ് സംഘടിപ്പിച്ചു

0
36

കുവൈറ്റ് സിറ്റി: ഇന്ത്യൻ എംബസി യുടെ നേതൃത്വത്തിൽ‘ഇന്ത്യ-കുവൈത്ത് ഇൻഫർമേഷൻ ടെക്നോളജി കോൺഫറൻസ്’ സംഘടിപ്പിച്ചു.
കുവൈറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (കെസിസിഐ) പിന്തുണയോടെ ഇന്ത്യൻ ബിസിനസ് & പ്രൊഫഷണൽ കൗൺസിൽ (ഐബിപിസി), നാസ്‌കോം എന്നിവയുമായി സഹകരിച്ചാണ പരിപാടി സംഘടിപ്പിച്ചത്.
കുവൈറ്റിലെ മന്ത്രാലയങ്ങൾ, സർക്കാർ ഓഫീസുകൾ, സ്വകാര്യ മേഖലയിലെ കമ്പനികൾ എന്നിവയുൾപ്പെടെ പരിപാടിയിൽ സംബന്ധിച്ചു.നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസസ് കമ്പനീസ് (നാസ്‌കോം) ഇന്ത്യയിലെ പ്രമുഖ ഐടിഇഎസ് മേഖലയിലെ കമ്പനി പ്രതിനിധി സംഘത്തെയും പരിപാടിയിൽ പങ്കെടുപ്പിച്ചിരുന്നു.


വിവരസാങ്കേതിക മേഖലയിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് ചടങ്ങിൽ അംബാസിഡർ ആദർശ് സ്വൈക പറഞ്ഞു. 2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സാങ്കേതിക വ്യവസായ വരുമാനം 245 ബില്യൺ ഡോളറും, ഐടി കയറ്റുമതി 194 ബില്യൺ ഡോളറും ആണ്. ഇന്ത്യയുടെ സേവന കയറ്റുമതിയിൽ ഇത് 53% സംഭാവന ചെയ്തു. ടെക്നോളജി സ്റ്റാർട്ടപ്പുകളുടെ ഏറ്റവും വലിയ മൂന്നാമത്തെയും അതിവേഗം വളരുന്നതുമായ കേന്ദ്രമാണ് ഇന്ത്യ എന്നും അദ്ദേഹം പറഞ്ഞു.


എഫ്ഡിഐ ഇക്വിറ്റി ഇൻഫ്ലോയുടെ കാര്യത്തിൽ, ഈ മേഖല 2000 ഏപ്രിലിനും 2022 ഡിസംബറിനുമിടയിൽ 93.58 ബില്യൺ ഡോളറിന്റെ എഫ്ഡിഐ ഇക്വിറ്റി നിക്ഷേപം ആകർഷിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഡാറ്റ പ്രോസസ്സിംഗ്, സോഫ്റ്റ്‌വെയർ വികസനം, കമ്പ്യൂട്ടർ കൺസൾട്ടൻസി സേവനങ്ങൾ എന്നിവയിൽ 100% വരെ FDI അനുവദനീയമായ ഇന്ത്യയുടെ ഐടി മേഖലയിൽ നിക്ഷേപം നടത്താനുള്ള സാധ്യതകളെക്കുറിച്ചും അംബാസിഡർ പറഞ്ഞു.
ഗൂഗിളും ആമസോണും ഇന്ത്യയിൽ നടത്താൻ പോകുന്ന വൻകിട നിക്ഷേപ പദ്ധതികളെ കുറിച്ച് അദ്ദേഹം പറഞ്ഞു.