കുവൈറ്റിൽ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ചൈല്‍ഡ് അലവന്‍സ് പ്രഖ്യാപിച്ചു. ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ (ജിസിസി) സമൂഹ മാധ്യമം ആയ എക്‌സിലൂടെ കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തിയിരുന്നു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന കുവൈറ്റ് വനിതകള്‍ക്കാണ് മക്കളുടെ കാര്യങ്ങള്‍ നോക്കുന്നതിന് അവലവന്‍സ് നല്‍കുന്നത്. കുടുംബ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്ന ജോലിക്കാരായ സ്വദേശി സ്ത്രീകളെ സഹായിക്കുന്നതിനും കരിയറില്‍ ഉറച്ചുനില്‍ക്കാന്‍ പ്രോല്‍സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് അലവന്‍സ് നല്‍കുന്നത്. ചെയ്തിരിക്കുന്നത്. പൊതുമേഖലയിലെ ജോലിക്കാരായ വനിതകള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന കുവൈറ്റ് സ്ത്രീകള്‍ക്ക് കൂടി ലഭ്യമാക്കി തൊഴില്‍രംഗത്ത് അവരെ ആകര്‍ഷിക്കാനും ഉറപ്പിച്ചുനിര്‍ത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു.