ഇസ്രായേല്‍ അനുകൂല പോസ്റ്റ്, പത്തനംതിട്ട സ്വദേശിയായ നഴ്‌സിനെ കുവൈറ്റ് നാടുകടത്തി

0
44

കുവൈറ്റ് സിറ്റി: ഗസയിലെ ആശുപത്രിയില്‍ നടന്ന ബോംബാക്രമണത്തെ പിന്തുണച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ഇട്ട മലയാളി നഴ്‌സിനെ  നാടുകടത്തി.  പത്തനംതിട്ട സ്വദേശിനിയെ ആണ് നാട് കടത്തിയത്. കുവൈറ്റ് സിറ്റിയിലെ മുബാറക് അല്‍ കബീര്‍ ഹോസ്പിറ്റലില്‍ ജോലിചെയ്ത് വരുകയായിരുന്നു ഇവർ.

നഴ്‌സിനെതിരേ അധികൃതര്‍ നേരത്തേ കേസെടുത്തിരുന്നു. ആശുപത്രിയിലെ ബോംബാക്രമണത്തെയും പലസ്തീന്‍ കുട്ടികളെ കൊന്ന നടപടിയെയും പിന്തുണച്ച് കഴിഞ്ഞയാഴ്ചയാണ് നഴ്‌സ് സമൂഹമാധ്യമത്തിലൂടെ ഇസ്രായേല്‍ അനുകൂല പോസ്റ്റിട്ടത്. കുവൈറ്റിലെ അഭിഭാഷകന്‍ അലി ഹബാബ് അല്‍ ദുവൈഖ് പബ്ലിക് പ്രോസിക്യൂഷന് മുമ്പാകെ നഴ്‌സിനെതിരെ പരാതി നല്‍കുകയായിരുന്നു