കുവൈറ്റ് സിറ്റി: പുതിയ ഫർവാനിയ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൻ്റെ നാലാമത് പ്രവർത്തന പദ്ധതിയുടെ ഭാഗമായാണ് ഇത്. 84 കിടക്കകളും 71 ക്ലിനിക്കുകളും ഉൾപ്പെടുന്ന വിഭാഗത്തിൽ പ്രതിദിനം 1,800 രോഗികളെ ചികിത്സിക്കാം.കുവൈറ്റ് വിഷൻ 2035 ന് അനുസൃതമായാണ് ഉദ്ഘാടനമെന്ന് ഡിപ്പാർട്ട്‌മെന്റ് ഹെഡ് ഡോ. ഹനാൻ റിസൂഖി മാധ്യമങ്ങളോട് പറഞ്ഞു. ഇന്റേണൽ മെഡിസിൻ, ഒഫ്താൽമോളജി, ജനറൽ സർജറി എന്നിവയുൾപ്പെടെ നിരവധി മെഡിക്കൽ ഡിപ്പാർട്ട്‌മെന്റുകൾ ഇവിടെ ഉണ്ടെന്ന് ഡോ. റിസൂഖി വിശദീകരിച്ചു.