കുവൈത്തിലെ 4 ആശുപത്രികളെയും 117 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ തമ്മിൽ ബന്ധിപ്പിച്ച് ഇ-ലിങ്ക്

0
23

കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്‌റ, ഫർവാനിയ, ജാബർ അൽ അഹമ്മദ്, മുബാറക് അൽ കബീർ എന്നീ നാല് ആശുപത്രികളെയും 117 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് ഇലക്ട്രോണിക് ലിങ്ക് സ്ഥാപിച്ചതായി ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ ഔദി അറിയിച്ചു.  മരുന്ന് വിതരണം കാര്യക്ഷമമാക്കുന്നതിനും  മാലിന്യം തടയുന്നതിനും ലക്ഷമിട്ടാണിതെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.  മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിന് മന്ത്രാലയം രാപ്പകലില്ലാതെ പ്രവർത്തിക്കുന്നതായും  അൽ-അവാദി ഊന്നിപ്പറഞ്ഞു. ഇതിനായി വെയർഹൗസ് മാനേജ്‌മെന്റും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഒന്നിലധികം കമ്മിറ്റികൾ രൂപീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു.