കുവൈറ്റ് സിറ്റി: ഈ വർഷത്തോടെ കുവൈറ്റൽ 10 മേഖലകളിൽ 100% സ്വദേശിവൽക്കരണം കൈവരിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. സ്വദേശി വത്രണം മാറ്റിവയ്ക്കണം എന്ന നിരവധി സർക്കാർ ഏജൻസികളുടെ അഭ്യർത്ഥന സർക്കാർ ഇതിനകം നിരസിച്ചതായി റിപ്പോർട്ട് പറയുന്നു.
ഈ പത്ത് മേഖലകൾ സമ്പൂർണമായി കുവൈറ്റ് വൽക്കരിക്കുകയും എല്ലാ മന്ത്രാലയങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും ഏജൻസികളിലും വിവരസാങ്കേതികവിദ്യ, സമുദ്രം, സാഹിത്യം, മാധ്യമങ്ങൾ, കല, പബ്ലിക് റിലേഷൻസ്, വികസനം, ഭരണപരമായ തുടർനടപടികൾ,സ്ഥിതിവിവരക്കണക്കുകൾ, ഭരണപരമായ പിന്തുണ എന്നിവയുമായി ബന്ധപ്പെട്ട ജോലികളിൽ പ്രവാസികളെ പൂർണ്ണമായും മാറ്റി നിയമിക്കും .
സർക്കാർ മേഖലയിൽ സ്വദേശികളും അല്ലാത്തവരുമായ മൊത്തം ജീവനക്കാരുടെ എണ്ണം ഏകദേശം 4,746,000 ആണ്, അതിൽ 76.0 ശതമാനവും കുവൈറ്റികളാണ്.