കുവൈറ്റിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ 30 ശതമാനം വർധന

0
19

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30 ശതമാനം വർധനവുണ്ടായതായി തൊഴിൽ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. റിപ്പോർട്ട് പ്രകാരം കുവൈറ്റിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ വർഷത്തെ 583,000നെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഒക്ടോബറിൽ 811,000 ആയി. ഇതിൽ 28.7 ശതമാനം സ്ത്രീകളാണ്. ഇന്ത്യയിൽ നിന്ന് വരുന്ന ഗാർഹിക തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ 30 ശതമാനം വർധിച്ച് 361,000 ആയി.ഇതിൽ 28.7 ശതമാനം സ്ത്രീകളാണ്.