വാഹനാപകടത്തിൽ രണ്ട് പേര്‍ മരിച്ചു, കേസിൽ കുവൈറ്റ് സോഷ്യല്‍ മീഡിയ താരത്തിന് മൂന്ന് വർഷം തടവ്

0
25

കുവൈറ്റ് സിറ്റി:  കഴിഞ്ഞ ഓഗസ്റ്റില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം.  കുവൈറ്റ് സിറ്റിയിൽ നടന്ന വാഹനാപകടത്തിൽ  രണ്ട് പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.  ഈ കേസില്‍  സോഷ്യല്‍ മീഡിയ ഫാഷന്‍ ഇൻഫ്ലുഎൻസറും മോഡലുമായ ഫാത്തിമ അൽ മോമെന് കോടതി 3 വർഷം തടവ് വിധിച്ചു. ഇവർ നൽകിയ ജാമ്യ അപേക്ഷയെ പബ്ലിക് പ്രോസിക്യൂഷൻ എതിർത്തു.

ഇവരുടെ ഡ്രൈവിങ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് പിന്‍വലിക്കാനും കോടതി ഉത്തരവിട്ടതായി കുവൈറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിധിക്കെതിരെ ഇവർക്ക് അപ്പീല്‍ നല്‍കാം. നരഹത്യ, ചുവന്ന ലൈറ്റ് മറികടന്ന് അമിത വേഗതയില്‍ വാഹനമോടിക്കുക എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. പുലര്‍ച്ചെ 3.17നായിരുന്നു അപകടം. അപകടസമയത്ത് യുവതി ‘അസാധാരണ’ അവസ്ഥയിലായിരുന്നുവെന്നും ചുവന്ന ലൈറ്റ് മറികടന്ന് വാഹനം ഓടിച്ചുവെന്നും അന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു