കുവൈറ്റ് സിറ്റി: കുവൈത്തും സൗദി അറേബ്യയും സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട്ധാരണാപത്രത്തിൽ ഒപ്പുവച്ചു, ഇരു രാജ്യങ്ങളും തമ്മിലുള്ള സൈബർ സുരക്ഷാ മേഖലയിലെ വിവരങ്ങൾ പങ്കിടുന്നതിനും വേണ്ടിയുള്ളതാണ് ധാരണാപത്രം . നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ മേധാവി എഞ്ചിനീയർ മുഹമ്മദ് ബൗറാക്കി, കുവൈത്തിന് വേണ്ടി രേഖയിൽ ഒപ്പുവച്ചു. ദേശീയ സൈബർ സുരക്ഷാ അതോറിറ്റിയുടെ ഗവർണർ എഞ്ചിനീയർ മജിദ് അൽ-മസ്യാദാണ് സൗദി അറേബ്യയെ പ്രതിനിധീകരിച്ചത്. റിയാദിൽ നടക്കുന്ന ഗ്ലോബൽ സൈബർ സെക്യൂരിറ്റി ഫോറത്തിൽ ആയിരുന്നു ഇത്.