ട്രാഫിക് നിയമലംഘനത്തിന് പിഴ അവകാശപ്പെടുന്ന വ്യാജ തട്ടിപ്പ് സന്ദേശങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി എംഒഐ

0
72

കുവൈറ്റ് സിറ്റി: മന്ത്രാലയത്തിൽ നിന്ന് എന്ന തരത്തിൽ ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ആവശ്യപ്പെട്ട്  വരുന്ന വ്യാജ സന്ദേശങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം . ഇത്തരത്തിൽ വരുന്ന വ്യാജ സന്ദേശങ്ങളോ അജ്ഞാത  വെബ്സൈറ്റുകളോ കൈകാര്യം ചെയ്യരുതെന്നു  സെക്യൂരിറ്റി റിലേഷൻസ് ആന്റ് മീഡിയ ജനറൽ അഡ്മിനിസ്ട്രേഷൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട്  ആഭ്യന്തര മന്ത്രാലയം ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ ‘സഹേൽ ആപ്പിൽ’ ആണ് അലേർട്ടുകൾ നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി .