കുവൈറ്റ് സിറ്റി: ഇറക്കുമതി ചെയ്ത സമുദ്രോത്പന്നങ്ങളുടെ വില്പന നടത്തുന്ന കമ്പനികൾ, അവരുടെ ഫാക്ടറികൾ, ശാഖകൾ, ശീതീകരണ സൗകര്യങ്ങൾ എന്നിവയ്‌ക്കെതിരെയാണ് വാണിജ്യ, വ്യവസായ മന്ത്രാലയം നടപടി സ്വീകരിച്ചത്. ശീതീകരിച്ച മത്സ്യം, ചെമ്മീൻ എന്നിവയുടെ ഗുണനിലവാരം സംബന്ധിച്ച് തട്ടിപ്പിൽ ഏർപ്പെട്ടതായി കണ്ടെത്തിയതിനെത്തുടർന്നാണ് നിയമനടപടി. ഇത്തരത്തിൽ ഗുണനിലവാരം ഇല്ലാത്ത 2,500 കിലോഗ്രാം ഉൽപ്പന്നങ്ങൾ കമ്പനികൾ മാർക്കറ്റിൽ വിതരണം ചെയ്തതായാണ് കണ്ടെത്തിയത്.