കുവൈത്ത് സിറ്റി: വിന്റർ വണ്ടർലാൻഡ് കമ്പനി പ്രതിദിനം വിൽക്കുന്ന ടിക്കറ്റുകളുടെ എണ്ണം ക്രമേണ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.ടിക്കറ്റുകളുടെ ലഭ്യതക്കുറവും കരിഞ്ചന്തയിൽ ടിക്കറ്റ് വിൽപനയും സംബന്ധിച്ച പരാതികൾ വർധിച്ചതോടെയാണിത്.
ഇതുവരെ ആയിരക്കണക്കിന് സന്ദർശകർ വെബ്സൈറ്റ് വഴി പ്രവേശന ടിക്കറ്റ് ബുക്ക് ചെയ്തത് തന്ന് സംഘാടകർ പറഞ്ഞു. “അന്താരാഷ്ട്ര സുരക്ഷ മാനദണ്ഡങ്ങൾക്ക അനുസൃതമായാണ് പ്രവർത്തിക്കുന്നത്, എതിനാൽ തന്നെ ഒരു പ്രത്യേക ശേഷി നിശ്ചയിച്ചിട്ടുണ്ട്. ആയതിനാൽ തന്നെ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കാതെ അനുവദനീയമായ പരമാവധി അളവ് വരും ദിവസങ്ങളിൽ ക്രമേണ വർദ്ധിക്കുമെന്നാണ് സംഘാടകർ അറിയിച്ചത്.