ഫോർത്ത് റിങ് റോഡിൽ നിന്ന് മെറ്റൽ തൂണുകൾ മോഷണം പോയി

0
46

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഫോർത്ത് റിംഗ് റോഡിൽ നിന്ന് ഏഴ് ഇരുമ്പ്, ചെമ്പ് തൂണുകൾ മോഷണം പോയതായി റിപ്പോർട്ട്. പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമായി സ്ഥാപിച്ച  തൂണുകൾ   സൂക്ഷ്മമായി പൊളിച്ചുമാറ്റിയെന്നും  ചെമ്പ് കമ്പികളും അടിത്തറകളും നീക്കം ചെയ്തതായും ആണ് വിവരം . സംഭവത്തിൽ  ക്രിമിനൽ കേസ് ഫയൽ ചെയ്തു. ഫോറൻസിക് വിദഗ്ധരുടെ സംഘം സംഭവം സ്ഥലത്തെത്തി  തെളിവുകൾ ശേഖരിച്ചു.