കുവൈറ്റ് സിറ്റി: അധ്യാപകന്റെ ബാങ്ക് കാർഡ് മോഷ്ടിച്ച് സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ച് എന്ന കേസിൽ യുവാവിന്റെ 7 വർഷത്തെ തടവ് ശിക്ഷ അപ്പീൽ കോടതി റദ്ദാക്കി. ഇയാൾക്ക് ഒരു ശിക്ഷയും നൽകേണ്ടതില്ലെന്ന് കോടതി വിധിച്ചു .
7 വർഷം തടവിന് ശിക്ഷിച്ച വിചാരണ കോടതി വിധിക്കെതിരെ യുവാവ് അപ്പീൽ നൽകുകയായിരുന്നു, കേസിൽ അധ്യാപകൻ യുവാവിന് അനുകൂലമായി മൊഴി നൽകി. അതിനാൽ, തടവുശിക്ഷ റദ്ദാക്കണമെന്നും ശിക്ഷ നൽകേണ്ടതില്ലെന്നും അപ്പീൽ കോടതി വിധിച്ചു.